അലിവുള്ള ഹൃദയത്തിൽ അലിവോടെയെന്നെ
അരുമയാക്കിയ ദൈവപുത്രാ (2)
അന്നു ഞാൻ നിന്റെ വിളികേൾക്കാതെ
ദൂരേക്ക് പോയ് മറഞ്ഞതല്ലേ
എങ്കിലും തിരികെ നിൻ വഴിവന്നപ്പോൾ
നെഞ്ചകം ചേർത്തൊരാ സ്നേഹമല്ലേ
കാരുണ്യവാനായ താതനല്ലേ
(അലിവുള്ള)
ക്രൂശിലായന്ന് എനിക്കായ് മരിച്ചവൻ
സ്വന്തം ശരീരം പകുത്തേകിയോ
പാപിയാം എന്നെ കൈവെടിയാതെ (2)
തവനിണത്താലെന്നെ വെടിപ്പാക്കിയോ.
(അലിവുള്ള)
ഇന്നുമെന്നും നീ എനിക്കായ് മുറിയുന്നു
നാവിലായ് നിന്നെ സ്വികരിക്കുമ്പോൾ
ആർദ്രമാം സ്നേഹം നിറച്ചു നീയെന്നിൽ (2)
തകരാത്ത നന്മതൻ തിരിതെളിച്ചു
( അലിവുള്ള )

Comments
Post a Comment