പഠിത്തത്തിൽ പുറകിലോട്ടു പോയപ്പോൾ ടീച്ചറിന്റെ ബുദ്ധിയിൽ തോന്നിയ ഐഡിയയാണ് നീയും ഞാനും തമ്മിൽ കൂട്ടുകൂടിയ ആ സുന്ദര നിമിഷം ഉണ്ടായത്. "ക്ലാസ്സിലെ സെക്കൻഡ് ലീഡർ ഇവനെ ഒന്ന് നോക്കിക്കോണം" എന്ന് പറഞ്ഞ് ടീച്ചർ എന്നെ നിൻറെ കയ്യിൽ ഭരമേല്പിച്ച അന്ന് മുതൽ ഇന്നുവരെ എന്നും മറക്കാത്ത സ്വപ്നങ്ങൾ തന്ന നിനക്കായി ഞാൻ ഈ വരികൾ എഴുതുന്നു. വായിക്കുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക് നിങ്ങൾക്കും ഇതുപോലെ കൂട്ടുകാർ ഉണ്ടെങ്കിൽ മാത്രം തുടർന്ന് വായിച്ചാൽ മതിയാകും. ദുൽക്കർ സൽമാൻ ചാർളി എന്ന സിനിമയിൽ പറയുന്നതുപോലെ മറ്റുള്ളവരുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഇടിച്ചു കേറിചെല്ലുബോൾ കിട്ടുന്ന സുഖത്തിലും സന്തോഷത്തിലും ജീവിക്കുന്ന ചിലരുണ്ട്. നമ്മൾ പരിചയപ്പെടുന്നവരല്ല എങ്ങനെയോ കൂട്ടാവുന്നതാണ്.അങ്ങനെ പെട്ടെന്ന് വന്ന് കുറച്ച് നാളുകൾ കൂടെയുണ്ടാകും....എന്നിട്ട് ഒറ്റ പോക്കാണ്. 'പിണങ്ങിപോകുന്നത് അല്ല കേട്ടോ'... ചില സാഹചര്യങ്ങൾ നമ്മളെ അങ്ങനെ ആക്കിത്തീർക്കുന്നതാണ്. അങ്ങനെ അപ്രതീക്ഷിതമായി വന്ന എന്തൊക്കെയോ തന്നിട്ട് പോയവനാണ് നീയും. ഒരു വർഷം കഴിഞ്ഞ് ക്ലാസ് മാറിപ്പോയിട്ടും കൂട്ട് വിട്ട...