Skip to main content

Posts

Recent posts

Genesis and Science: A Catholic Perspective on Creation and Human Origins

The dialogue between Genesis and  science  is not a battle but a search for truth. The Catholic Church affirms that “faith and reason are like two wings on which the human spirit rises to the contemplation of truth” (St. John Paul II, Fides et Ratio, 1998). Genesis proclaims the ultimate truth: that God is Creator, that creation is good, and that humanity is made in God’s image. Science, through its methods, describes the processes and history of the natural world. When properly understood, the two are not opposed but illuminate each other. 1. Creation of the Universe: Genesis and Cosmology Genesis begins with: “In the beginning God created the heavens and the earth” (Genesis 1:1). Modern science confirms that the universe had a beginning: the Big Bang, approximately 13.8 billion years ago. Far from contradicting Genesis, this discovery supports the biblical teaching that the universe is not eternal but has an origin. The Belgian Catholic priest and physicist Geo...

Sachin Tendulkar: The Cricketing Legend

  Sachin Tendulkar, popularly known as the "Master Blaster" and "Little Master," is a name that echoes in the hearts of cricket enthusiasts around the world. Born on April 24, 1973, in Mumbai, India, Sachin's journey to becoming one of the greatest cricketers in history is nothing short of awe-inspiring. From a very young age, Sachin displayed a natural flair for cricket. His prodigious talent caught the attention of cricket coaches and selectors, and at the tender age of 16, he made his debut for the Indian cricket team. The year was 1989, and little did anyone know that they were witnessing the rise of a cricketing genius. Sachin Tendulkar's style of play was characterized by impeccable technique, exquisite timing, and an insatiable hunger for runs. He was a complete batsman, adept at playing both pace and spin, and his ability to adapt to any playing condition earned him admiration from his contemporaries and opponents alike. With a wide range of shots in...

കരുണാമയൻ്റെ സ്നേഹം

 കണ്മണിയായെന്നെ കാത്തീടണേ  നിൻ അകതാരിൽ അലിയാനായ് ചേർത്തീടണേ  മനമൊന്നു നീറുമ്പോൾ മനസാകെ നിറയുന്ന സ്നേഹത്താൽ എന്നെ നീ  ചേർത്തീടണേ.                    (കണ്മണി ) അലിവാർന്ന നിൻമനം അറിയാതെ നിന്ന ഞാൻ  നിന്നിൽ നിന്നകലേക്കകനീടുന്നു  എന്നും കുഞ്ഞാടിനെപ്പോലെ നിൻതോളിലേറുവാൻ എന്നുള്ളം കൊതിച്ചീടുന്നു... കരുണമയാ കനിവേകിടൂ  നിന്നെ അറിയാനായ് എന്നുള്ളിൽ അറിവേകിടൂ (2)                             ( കണ്മണി ) നിന്റെ നെഞ്ചിന്റെ താളത്തിൽ ഒന്നായി ചേരുവാൻ എന്നുള്ളം തുടിച്ചീടുന്നു  ഈ ലോകജീവിതം വഴിമാറിപോകാതെ  എന്നെ നീ എന്നെന്നും കാത്തീടണേ  നല്ലിടയാ നയിച്ചീടുനീ  എൻജീവിതം നിന്റെതാക്കീടുനീ.. (2)                                                                 ( കണ്മണി )

അതു നീതന്നെയാണ്...

പഠിത്തത്തിൽ  പുറകിലോട്ടു പോയപ്പോൾ ടീച്ചറിന്റെ ബുദ്ധിയിൽ തോന്നിയ ഐഡിയയാണ് നീയും  ഞാനും തമ്മിൽ കൂട്ടുകൂടിയ ആ സുന്ദര നിമിഷം ഉണ്ടായത്. "ക്ലാസ്സിലെ  സെക്കൻഡ് ലീഡർ ഇവനെ ഒന്ന് നോക്കിക്കോണം" എന്ന് പറഞ്ഞ് ടീച്ചർ എന്നെ നിൻറെ കയ്യിൽ ഭരമേല്പിച്ച   അന്ന് മുതൽ ഇന്നുവരെ എന്നും മറക്കാത്ത സ്വപ്നങ്ങൾ തന്ന നിനക്കായി ഞാൻ ഈ വരികൾ എഴുതുന്നു. വായിക്കുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക് നിങ്ങൾക്കും ഇതുപോലെ കൂട്ടുകാർ ഉണ്ടെങ്കിൽ മാത്രം തുടർന്ന് വായിച്ചാൽ മതിയാകും. ദുൽക്കർ സൽമാൻ ചാർളി  എന്ന സിനിമയിൽ പറയുന്നതുപോലെ മറ്റുള്ളവരുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഇടിച്ചു കേറിചെല്ലുബോൾ  കിട്ടുന്ന സുഖത്തിലും സന്തോഷത്തിലും ജീവിക്കുന്ന ചിലരുണ്ട്. നമ്മൾ പരിചയപ്പെടുന്നവരല്ല എങ്ങനെയോ കൂട്ടാവുന്നതാണ്‌.അങ്ങനെ പെട്ടെന്ന് വന്ന് കുറച്ച് നാളുകൾ കൂടെയുണ്ടാകും....എന്നിട്ട് ഒറ്റ പോക്കാണ്.   'പിണങ്ങിപോകുന്നത് അല്ല  കേട്ടോ'... ചില സാഹചര്യങ്ങൾ നമ്മളെ അങ്ങനെ ആക്കിത്തീർക്കുന്നതാണ്‌. അങ്ങനെ അപ്രതീക്ഷിതമായി വന്ന എന്തൊക്കെയോ തന്നിട്ട് പോയവനാണ് നീയും. ഒരു വർഷം കഴിഞ്ഞ് ക്ലാസ് മാറിപ്പോയിട്ടും കൂട്ട് വിട്ട...

അലിവുള്ളവൻ

അലിവുള്ള ഹൃദയത്തിൽ അലിവോടെയെന്നെ  അരുമയാക്കിയ ദൈവപുത്രാ (2) അന്നു ഞാൻ നിന്റെ വിളികേൾക്കാതെ  ദൂരേക്ക് പോയ്‌ മറഞ്ഞതല്ലേ  എങ്കിലും തിരികെ നിൻ വഴിവന്നപ്പോൾ  നെഞ്ചകം ചേർത്തൊരാ സ്നേഹമല്ലേ  കാരുണ്യവാനായ താതനല്ലേ                                        (അലിവുള്ള) ക്രൂശിലായന്ന് എനിക്കായ് മരിച്ചവൻ  സ്വന്തം ശരീരം പകുത്തേകിയോ പാപിയാം എന്നെ കൈവെടിയാതെ (2) തവനിണത്താലെന്നെ  വെടിപ്പാക്കിയോ.                                      (അലിവുള്ള) ഇന്നുമെന്നും നീ എനിക്കായ് മുറിയുന്നു  നാവിലായ് നിന്നെ സ്വികരിക്കുമ്പോൾ  ആർദ്രമാം സ്നേഹം നിറച്ചു നീയെന്നിൽ (2) തകരാത്ത നന്മതൻ തിരിതെളിച്ചു                         ( അലിവുള്ള )

ലോക്ക് ഡൗൺ ഇല്ലാത്ത അമ്മമാർ

                      ലോക്ക് ഡൗൺ ഇല്ലാത്ത അമ്മമാർ                  "ബ്രദർ അമ്മയ്ക്ക് വയ്യ...നോസ് ബ്ലീഡിങ്ങുണ്ട്...ഹോസ്പിറ്റലിൽ പോയേക്കുവായിരുന്നു. ബി.പി കൂടുതലാ... ഇതിപ്പൊ കുറെ തവണയായി..... റെസ്റ്റ് ഇല്ലാത്തതുകൊണ്ടാ...". ജീവിതവഴിയിൽ കളഞ്ഞുകിട്ടിയ ഒരു സഹോദരിയുടെ മെസ്സേജായിരുന്നു. രണ്ടു ദിവസം മുൻപ് വിളിച്ചപ്പോൾ വാതോരതെ എന്നോടു സംസരിച്ച അമ്മയെക്കുറിച്ച് കേട്ടപ്പോൾ മനസ്സിനൊരു വേദന. അറിയാതെ അവിടെ ഇരുന്നു പോയി. ആ അമ്മ പറഞ്ഞ കാര്യങ്ങൾ മനസ്സിൽ അലയടിച്ചു വന്നു. "മോനെ സുഖമാണോ..? അവിടെ പ്രശ്നമെന്തെങ്കിലുമുണ്ടോ? സെയ്ഫ് ആണല്ലോ അല്ലേ..... എന്നൊക്കെ. അടുത്ത് നേരിൽ കണ്ടിട്ടില്ല. എന്നിട്ടും സ്വന്തം മകനോട് സംസാരിക്കുന്ന അതേ സ്നേഹത്തോടെ ഒത്തിരി സംസാരിച്ചു. സംസാരത്തിനിടയിൽ ഞാൻ ചോദിച്ചു. അവിടെ ലോക്ഡൗണായിട്ട് എങ്ങനുണ്ട്? മക്കളെല്ലാരും വീട്ടിൽ ഉള്ളതുകൊണ്ട് സന്തോഷത്തിലായിരിക്കുവല്ലേ....? ചോദിച്ചു തീരുംമുൻപ് ഉത്തരം വന്നു. "ഓ.. നമ്മുക്കെന്ത് ലോക്ക് ഡൗൺ നമ്മുക്ക് അമ്മമാർക്ക് എല്ലാം ഒരു പോലെ തന്നെയാ.....