Skip to main content

Posts

Showing posts from March, 2021

കരുണാമയൻ്റെ സ്നേഹം

 കണ്മണിയായെന്നെ കാത്തീടണേ  നിൻ അകതാരിൽ അലിയാനായ് ചേർത്തീടണേ  മനമൊന്നു നീറുമ്പോൾ മനസാകെ നിറയുന്ന സ്നേഹത്താൽ എന്നെ നീ  ചേർത്തീടണേ.                    (കണ്മണി ) അലിവാർന്ന നിൻമനം അറിയാതെ നിന്ന ഞാൻ  നിന്നിൽ നിന്നകലേക്കകനീടുന്നു  എന്നും കുഞ്ഞാടിനെപ്പോലെ നിൻതോളിലേറുവാൻ എന്നുള്ളം കൊതിച്ചീടുന്നു... കരുണമയാ കനിവേകിടൂ  നിന്നെ അറിയാനായ് എന്നുള്ളിൽ അറിവേകിടൂ (2)                             ( കണ്മണി ) നിന്റെ നെഞ്ചിന്റെ താളത്തിൽ ഒന്നായി ചേരുവാൻ എന്നുള്ളം തുടിച്ചീടുന്നു  ഈ ലോകജീവിതം വഴിമാറിപോകാതെ  എന്നെ നീ എന്നെന്നും കാത്തീടണേ  നല്ലിടയാ നയിച്ചീടുനീ  എൻജീവിതം നിന്റെതാക്കീടുനീ.. (2)                                                                 ( കണ്മണി )