ലോക്ക് ഡൗൺ ഇല്ലാത്ത അമ്മമാർ "ബ്രദർ അമ്മയ്ക്ക് വയ്യ...നോസ് ബ്ലീഡിങ്ങുണ്ട്...ഹോസ്പിറ്റലിൽ പോയേക്കുവായിരുന്നു. ബി.പി കൂടുതലാ... ഇതിപ്പൊ കുറെ തവണയായി..... റെസ്റ്റ് ഇല്ലാത്തതുകൊണ്ടാ...". ജീവിതവഴിയിൽ കളഞ്ഞുകിട്ടിയ ഒരു സഹോദരിയുടെ മെസ്സേജായിരുന്നു. രണ്ടു ദിവസം മുൻപ് വിളിച്ചപ്പോൾ വാതോരതെ എന്നോടു സംസരിച്ച അമ്മയെക്കുറിച്ച് കേട്ടപ്പോൾ മനസ്സിനൊരു വേദന. അറിയാതെ അവിടെ ഇരുന്നു പോയി. ആ അമ്മ പറഞ്ഞ കാര്യങ്ങൾ മനസ്സിൽ അലയടിച്ചു വന്നു. "മോനെ സുഖമാണോ..? അവിടെ പ്രശ്നമെന്തെങ്കിലുമുണ്ടോ? സെയ്ഫ് ആണല്ലോ അല്ലേ..... എന്നൊക്കെ. അടുത്ത് നേരിൽ കണ്ടിട്ടില്ല. എന്നിട്ടും സ്വന്തം മകനോട് സംസാരിക്കുന്ന അതേ സ്നേഹത്തോടെ ഒത്തിരി സംസാരിച്ചു. സംസാരത്തിനിടയിൽ ഞാൻ ചോദിച്ചു. അവിടെ ലോക്ഡൗണായിട്ട് എങ്ങനുണ്ട്? മക്കളെല്ലാരും വീട്ടിൽ ഉള്ളതുകൊണ്ട് സന്തോഷത്തിലായിരിക്കുവല്ലേ....? ചോദിച്ചു തീരുംമുൻപ് ഉത്തരം വന്നു. "ഓ.. നമ്മുക്കെന്ത് ലോക്ക് ഡൗൺ നമ്മുക്ക് അമ്മമാർക്ക് എല്ലാം ഒരു പോലെ തന്നെയാ.....