Skip to main content

Posts

Showing posts from February, 2020

എന്നുമൊരഭയാർത്ഥി

എന്നുമൊരഭയാർത്ഥി ഭ്രൂണം പതിച്ചതാം ഉദരമെനഭയകേന്ദ്രം ഈറ്റുനോവേറ്റു തായ് പെറ്റിട്ടതും വീണ്ടുമൊരഭയകേന്ദ്രം മണ്ണതിൽ പാദമമരുമ്പോൾ ഓർത്തിടു സ്ഥിരനിന്ദ്ര പുണരുന്ന നേരം വരെ സുന്ദര ഭൂമിയെനഭയകേന്ദ്രം കാലം വിതച്ചൊരാ പേമാരിയും തെല്ലു നീരസം തീണ്ടാത്ത ദുരന്തങ്ങളും സ്വന്തമെന്നോർത്തു ഞാൻ കെട്ടിപ്പിടിച്ചതാം മണ്ണിനെ പറിച്ചെടുത്തീടുന്നതും എണ്ണിപ്പറയുന്നെന്റെ കാതിലും നോക്കിടൂ മറ്റൊരഭയകേന്ദ്രം നീട്ടുന്ന കൈകളെ തേടുന്ന കണ്ണുകൾ നീറുന്ന നെഞ്ചകം പിടയുന്ന നേരവും ഓർത്തിടു ഹാ! കഷ്ടമെന്റെ ജീവിതം തൂവെള്ളത്തുണി പൊതിയുന്നനേരം ആകാശവിസ്മയം ചൊല്ലുന്നു വീണ്ടും സ്വർഗ്ഗമെന്ന നാമമേന്തി - കാത്തു നിൽക്കുന്നിതാ പുതിയൊരഭയകേന്ദ്രം ഓർക്കു നീ എന്നുമൊരഭയാർത്ഥി മാത്രം... (റോജി ചരുവിള)

ചിറക്

                              ചിറക്                   സുന്ദരമായ ലോകത്തിൻറെ ജീവിത ലക്ഷ്യത്തെ പ്രതീക്ഷിച്ച് നാളെ യിലേക്ക് എത്തി നോക്കിയപ്പോൾ കണ്ട ശൂന്യതയ്ക്ക് ഉത്തരം കിട്ടിയത് മുകളിലേക്ക്  നോക്കിയപ്പോൾ കണ്ട ആകാശ വിശാലതയിൽ പാറിപ്പറക്കുന്ന പറവകളെ കണ്ടിട്ടാണ്. അറ്റമില്ലാത്ത ആകാശത്തിൽ പറവകൾ ആനന്ദം കണ്ടെത്തുന്നത് ദൈവം നൽകിയ സ്വാതന്ത്ര്യത്തിന്റെ ചിറകുകളടിച്ചാണ്. കൂട്ടിൽ വിരിഞ്ഞവർ കൂട്ടിലിരിക്കാതെ ചിറകടിച്ചുയരുന്നത് സുന്ദരമായ ലോകത്തിന്റെ ഭംഗി ആസ്വദിക്കാനാണ്, കാറ്റിൽ എല്ലാം മറന്നു പാറിനടക്കാൻ ആണ്. ചിറകൊടിഞ്ഞ പക്ഷിയുടെ വിരഹം എന്നത് തൻറെ സ്വാതന്ത്ര്യം നഷ്ടപ്പെട്ടതിനെ വിങ്ങലാണ്. ദൈവത്തിൻറെ കരങ്ങളാൽ പടച്ചെടുത്ത മനുഷ്യജന്മങ്ങൾ തലയുയർത്തി മുകളിലേക്ക് നോക്കി ആത്മഗതം ചെയ്യാറുണ്ട്. "എനിക്കും ഒരു ചിറകുണ്ടായിരുന്നെങ്കിൽ പാറിപ്പറക്കാമായിരുന്നുവെന്ന് " ദൈവത്തോട് ചെറിയൊരു പിണക്കത്തോടെ ചോദിക്കാറുണ്ട്. "തനിക്ക് രൂപം നൽകിയപ്പോൾ രണ്ട് ചിറകും കൂടി തന്നൂടായിരുന്നോവെന്ന് " . ...